കുന്തുരുക്കം

Original price was: ₹150.00.Current price is: ₹125.00. Save ₹25.00 (17% Off)

ഫാദർ ലിങ്കൺ ജോർജ് കടൂപ്പാറയെന്നു പൂർണ്ണരൂപം ഉള്ള ഗ്രന്ഥകർത്താവ് തന്റെ സ്വന്തം പെങ്ങളുടെ ക്യാൻസറുമായുള്ള യുദ്ധത്തെയും, അവർ തമ്മിലുള്ള ജീവിതത്തിലെ നല്ല കുറെ ദിനങ്ങളെയും ഓർത്തെടുക്കുന്ന ഈ പുസ്തകം യഥാർത്ഥത്തിൽ കുന്തിരിക്കത്തിന്റെ സുഗന്ധമുള്ള പുസ്തകം തന്നെയാണ്.

About the author

Marcella Bennett
We believe that bookstores are essential to a healthy culture. They’re where authors can connect with readers, where we discover new writers, where children get…
See More

ജി . കടൂപ്പാറയിൽ എഴുതിയ കുന്തുരുക്കം എന്ന പുസ്തകം വായിക്കാനിടയായി. അക്ഷരങ്ങളിൽ പതിയിരിക്കുന്നത് മുഴുവൻ കണ്ണീർകണങ്ങൾ ആണെന്ന് തോന്നുമെങ്കിലും, ആ കണ്ണീർകണങ്ങൾ നമ്മുടെ ഹൃദയത്തിലും അറിയാതെ പടർന്നുകയറുംമെങ്കിലും, വലിയ പ്രതീക്ഷകൾ നൽകുന്ന പുസ്തകം കൂടിയാണിത്. ഫാദർ ലിങ്കൺ ജോർജ് കടൂപ്പാറയെന്നു പൂർണ്ണരൂപം ഉള്ള ഗ്രന്ഥകർത്താവ് തന്റെ സ്വന്തം പെങ്ങളുടെ ക്യാൻസറുമായുള്ള യുദ്ധത്തെയും, അവർ തമ്മിലുള്ള ജീവിതത്തിലെ നല്ല കുറെ ദിനങ്ങളെയും ഓർത്തെടുക്കുന്ന ഈ പുസ്തകം യഥാർത്ഥത്തിൽ കുന്തിരിക്കത്തിന്റെ സുഗന്ധമുള്ള പുസ്തകം തന്നെയാണ്.

മറ്റു പല പുസ്തകങ്ങളെയും പരിചയപ്പെടുത്തി അതിൽ നിന്നൊക്കെ വളരെ പോസിറ്റീവ് എനർജി സമാഹരിച്ചു വായനക്കാരിൽ ഒരു ഉന്മേഷം ജനിപ്പിക്കുവാനും ഗ്രന്ഥകർത്താവിനു സാധിച്ചിട്ടുണ്ട്!! ആരോഗ്യമേഖലയിൽ ഒരു രോഗിയെ പരിചരിക്കുമ്പോൾ ഉണ്ടാകേണ്ട മനോഭാവങ്ങളും ഒരു രോഗി നമ്മിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്നും ഗ്രന്ഥകർത്താവ് നമ്മെ ഓർമിപ്പിക്കുന്നുണ്ട്.. കണ്ണടഞ്ഞാലും ഹൃദയം തുറന്നിരിക്കുന്ന കൂടപ്പിറപ്പിനെ ഇവിടെ പരാമർശിക്കുമ്പോൾ, ഹൃദയം തുറന്നു സ്നേഹിച്ച മാതാപിതാക്കൾ കണ്മുൻപിൽ വന്നു നിൽക്കുന്നതായി അനുഭവപ്പെടും.. ജീവിച്ചിരിക്കുമ്പോൾ ഒരു വ്യക്തിയുടെ നന്മയെ പ്രകീർത്തിക്കാൻ കിട്ടുന്ന അവസരം ഒക്കെ പാഴാക്കി കളഞ്ഞു, മരണശേഷം അവരുടെ അപദാനങ്ങൾ പാടിയിട്ട് എന്തുകാര്യം എന്നും ഗ്രന്ഥകർത്താവ് നമ്മോട് ചോദിക്കുന്നു.

മരണത്തെയും മരണാനന്തര ജീവിതത്തെയും പരാമർശിക്കുന്ന ഈ പുസ്തകത്തിൽ, നമുക്ക് വേണ്ടി വാദിക്കാനും, നമ്മുടെ കദനകഥകൾക്ക് നിറം പകരുവാനും, നമ്മളെ ഏറ്റവും അടുത്തറിഞ്ഞ ഒരാളാണ് സ്വർഗകവാടത്തിൽ നിൽക്കുന്നതെങ്കിൽ നമ്മുടെ മരണം പോലും ആശ്വാസമാകുമെന്നും, സ്വന്തമാക്കാനും ചേർത്തു പിടിക്കാനും കിട്ടുന്ന അവസരങ്ങൾ ഒക്കെ പാഴാക്കാതിരിക്കാനും ഗ്രന്ഥകാരൻ നമ്മെ ഓർമിപ്പിക്കുന്നു. ജീവിതത്തിലെ നല്ല ഓർമകളിൽനിന്ന് ഒന്നുമാത്രം കൊത്തിയെടുത്ത്‌ സ്വർഗ്ഗത്തിലേക്ക് പറക്കാൻ ഒരു ക്ഷണം വന്നാൽ ഞാൻ എന്തായിരിക്കും അതിൽ നിന്ന് സെലക്ട് ചെയ്യുക എന്ന് ചിന്തിപ്പിച്ചു കൊണ്ടാണ് ഗ്രന്ഥകാരൻ പുസ്തകം അവസാനിപ്പിക്കുന്നത്.. നമുക്കും ഉണ്ടാകട്ടെ നന്മയുടെ നല്ല ഓർമ്മകൾ, നമുക്കും ഉണ്ടാകട്ടെ നല്ല സ്നേഹബന്ധങ്ങൾ.

Weight 57 kg
Dimensions 45 × 163 × 94 cm

Reviews

There are no reviews yet.

Be the first to review “കുന്തുരുക്കം”

Your email address will not be published. Required fields are marked *